കോൺഗ്രസിന് കേരളത്തിൽ മാത്രം മതേതരത്വമെന്നും മറ്റിടത്തെല്ലാം മൃദു ഹിന്ദുത്വ സമീപനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യുഡിഎഫിനും ബിജെപിക്കും കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. വർഗീയതയാണ് അവർ പറയുന്നത്. കോൺഗ്രസ് മതേതരത്വം പറയുന്ന ഏക സംസ്ഥാനം കേരളമാണ്. ആരെല്ലാം ഇനി കോൺഗ്രസ് വിടുമെന്നു കണ്ടറിയണം. മതനിരപേക്ഷ ഉള്ളടക്കത്തോടെ വരുന്ന ആരെയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ‘മതനിരപേക്ഷ നിലപാടുമായി മുസ്‌ലിം ലീഗ് ഇടതുമുന്നണിയിലേക്കു വന്നാൽ’ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘അതു ലീഗ് പറയേണ്ടതാണ്, വന്നാൽ അന്നേരം നോക്കാമെന്ന് അദ്ദേഹം പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








