കൊച്ചി മെട്രോയുടെ വികസനത്തിന് കേന്ദ്രത്തിന്റെ വന്‍ സഹായ ഹസ്തം. മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് ധനമന്ത്രി നിര്‍മല സിതാരാമന്‍ ബജറ്റില്‍ അനുവദിച്ചത്. ഇത് മെട്രോ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്.
കൊച്ചി മെട്രോയ്‌ക്കൊപ്പം രാജ്യത്തെ മറ്റുചില മെട്രോ സര്‍വീസുകള്‍ക്കും ബജറ്റില്‍ കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് (180 കിലോമീറ്റര്‍ ദൂരം) 63246 കോടിയും ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടിരൂപയും നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടിയുമാണ് അനുവദിച്ചിക്കുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലും അടുത്തുതന്നെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും മെട്രോ വികസനത്തിനുള്‍പെടെ വാരിക്കോരി സഹായം അനുവദിച്ചതെന്നാണ് വിലയിരുത്തുന്നത്. ദേശീയ പാതാവികസനത്തിനും കേരളത്തിന് കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








