കേന്ദ്രഭരണ പ്രദേശമായ
ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021 എന്ന പേരിൽ നിയമത്തിന്റെ കരട് പുറത്തിറക്കി. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും ഗോമാംസം കൈവശം വെക്കുന്നതും കുറ്റകരമാവും. പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തിൽ പറയുന്നു. മറ്റേതെങ്കിലും മൃഗത്തെ അറുക്കുന്നതിന് പോലും, യോഗ്യതയുള്ള അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
ഗോവധത്തിന് 10 വർഷം മുതൽ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ എന്ന നിയമം താമസിയാതെ നടപ്പിലാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









