കോഴിക്കോട്: ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.
കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുഖ്യമന്ത്രി കാന്തപുരം ഉസ്താദിനെ സന്ദർശിച്ച് സുഖവിവരങ്ങള്‍ അറിയാനും ക്ഷേമം ആരായുകയും ചെയ്തു. കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതീക്ഷാ നിര്‍ഭരമായ സംസാരം ഏറെ ഉന്മേഷം നല്‍കിയതായും കാന്തപുരം പറഞ്ഞു. അല്പകാലമായി തുടര്‍ച്ചയായി വിശേഷങ്ങള്‍ അന്വേഷിക്കുകയും സൗഖ്യം നേരുകയും ചെയ്യാറുണ്ട്. തിരക്കുകള്‍ക്കിടയിലും ക്ഷേമമറിയുന്നതിനും സന്ദര്‍ശിക്കുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചതായും കാന്തപുരം വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







