കൊല്ലം: മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ 14 വയസ്സുകാരനെ തമിഴ് സംഘം തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമ മൻസിലിൽ ആസാദിന്റെ മകൻ ആഷികിനെയാണ് തമിഴ്നാട് സ്വദേശികളായ ആറംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. തടഞ്ഞുവെച്ച സഹോദരിയെയും അയൽവാസിയെയും സംഘം മർദിച്ചു.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പോലീസ് സംഘം ഏകോപിച്ചു നടത്തിയ നീക്കത്തിലൂടെ അഞ്ച് മണിക്കൂറിന് ശേഷം രാത്രി 11.30 ഓടെ സംഘത്തെ തടഞ്ഞുനിർത്തി അബോധാവസ്ഥയിലായ കുട്ടിയെ മോചിപ്പിച്ചു. സംഘത്തിലെ ഒരാൾ പിടിയിലായി. തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് 100 മീറ്റർ മുമ്പാണ് സംഘത്തെ തടഞ്ഞത്.
അതേസമയം, തട്ടിക്കൊണ്ടുപോകലിന്റെ കാരണം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









