കൊച്ചി: എറണാകുളം സൗത്ത് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെയും പനങ്ങാട് ഹയർസെക്കൻഡറി സ്കൂളിലെയും കുട്ടികൾക്ക് കൂട്ടത്തോടെ പനി. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ പനങ്ങാട് സ്കൂളിലെ എട്ട് കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ ലാബിലെ പരിശോധന ഫലം വന്നാലെ എലിപ്പനി ഉറപ്പിക്കാനാകൂ എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
രണ്ടു സ്കൂളിലെ കുട്ടികൾ കഴിഞ്ഞ 17ന് തൃശൂരിലെ സ്വകാര്യ തീം പാർക്കിൽ വിനോദയാത്ര പോയിരുന്നു. തിരിച്ച് വന്നതിന് പിന്നാലെയാണ് കുട്ടികൾക്ക് പനി തുടങ്ങിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം അടുത്തുള്ള ലാബിൽ പരിശോധിച്ച 25 കുട്ടികളിൽ 8 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.ഒരു കുട്ടിയുടെ മുത്തച്ഛനും എലിപ്പനി സ്ഥിരീകരിച്ചു. ലാബിലെ പരിശോധനയിൽ നെഗറ്റീവ് റിപ്പോർട്ട് കിട്ടിയവർക്കും എലിപ്പനി ലക്ഷണങ്ങളുണ്ട്. കുട്ടികൾക്ക് വ്യാപകമായി പനി ബാധിച്ചതോടെ സ്വകാര്യ ക്ലീനിക്കലെ ഡോക്ടർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. പിന്നാലെ ആരോഗ്യ വകുപ്പ് സ്കൂളുകളിൽ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ആശങ്കപ്പെടേണ്ടതിലെന്നും സർക്കാർ ലാബിലെ പരിശോധന ഫലം കിട്ടിയാലേ എലിപ്പനി സ്ഥിരീകരിക്കാനാകൂ എന്നുമുള്ള നിലപാടിലാണ് ആരോഗ്യ വകുപ്പ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






