കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന് നിർമ്മാണ പ്രവർത്തി പുനരാരംഭിച്ചു. പ്രളയാനന്തരം വലിയ മാറ്റങ്ങൾ വരുത്തിയാണ് പാലത്തിന്റെ നിർമാണം. മപ്രം ഭാഗത്തെ അപ്രോച് റോഡിനായി സ്ഥലവും സർക്കാർ ഏറ്റെടുത്തു.
കിഫ്ബിയിൽ നിന്ന് അനുവദിച്ച 25 കോടി രൂപ ചെലവിലാണ് മലപ്പുറം ജില്ലയിലെ മപ്രം കൂളിമാട് പാലം നിർമ്മിക്കുന്നത്. പ്രളയാനന്തരം നടത്തിയ പഠനത്തിനൊടുവിൽ വലിയ മാറ്റതോടെയാണ് പാലം നിർമ്മിക്കുന്നത്. 36.2 മീറ്ററിൽ 7 സ്പാനോട് കൂടി 8 തൂണുകളും 254 മീറ്റർ നീളവും ആയിരുന്നു നേരത്തെ പാലത്തിന് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രളയത്തിനുശേഷം പുതുക്കിയ ഡിസൈൻ പ്രകാരം ആകെ 13 തൂണുകളും 12 സ്പാനുകളും അടക്കം 309.15 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുക.
മപ്രം ഭഗത്ത് 3 തൂണിനുള്ള പൈലിംഗുകൾ ഇപ്പോൾ ചെയ്തു കഴിഞ്ഞു. കൂളിമാട് ഭാഗത്തു 6 തൂണുകൾക്കായി 21 പൈലിംഗുകൾ പൂർത്തിയാക്കിയിരുന്നു. അപ്രോച് റോഡിനായുള്ള സ്ഥലം ഏറ്റെടുത്തത് കഴിഞ്ഞ ആഴ്ചയാണ് പൂർത്തിയാക്കാൻ ആയത്. സ്ഥലം വിട്ടുനൽകിയ മുഴുവൻ ഭൂവുടമകൾക്ക് നഷ്ടപരിഹാര വിതരണം അടക്കമുള്ള നടപടികൾ പൂർത്തിയായി. പാലത്തിൻറെ പൈലിങ് ജോലികൾ ആണ് ഇപ്പോൾ പുരോഗമിച്ചു വരുന്നത്. പ്രദേശത്തെ എട്ടുപേരിൽ നിന്ന് 50 സെന്റ് സ്ഥലമാണ് പാലത്തിൻറെ അപ്രോച് റോഡിനായി സർക്കാർ ഏറ്റെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









