ചേർത്തല: നിലംനികത്തൽ വിഷയത്തിൽ കഞ്ഞിക്കുഴിയിൽ സി.പി.ഐ. -എ.ഐ.വൈ.എഫ്. പോരു മുറുകി. യുവജന സംഘടനയായ എ.ഐ.വൈ.എഫ്. കുത്തിയ കൊടി പാർട്ടി മണ്ഡലം സെക്രട്ടറി കഴിഞ്ഞദിവസം ഊരിക്കളഞ്ഞിരുന്നു.തുടർന്ന് ബുധനാഴ്ച വൈകീട്ട് എ.ഐ.വൈ.എഫ്. വീണ്ടും അവിടെ കൊടിനാട്ടി.
മേഖലയിൽ ഒരേക്കറോളം നിലം നികത്തുന്നതായി ആരോപിച്ചാണ് എ.ഐ.വൈ.എഫ്. മേഖലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിനാട്ടിയത്. നിലംനികത്തൽ നടക്കുന്നില്ലെന്നും പാർട്ടിയുടെ കൊടി അത്തരം കാര്യങ്ങൾക്കുള്ളതല്ലെന്നും പറഞ്ഞ് സി.പി.ഐ. ചേർത്തല മണ്ഡലം സെക്രട്ടറി ബിമൽ റോയിയാണ് ഊരി മാറ്റിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








