സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ്. തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനമാണ് പികെ ശ്രീമതിയെ തെരഞ്ഞെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് നിലവിൽ ദേശീയ വൈസ് പ്രസിഡന്റായ പികെ ശ്രീമതി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. സുശീല ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡന്റ് സ്ഥാനത്ത് വരുന്നത്. കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. അംഗത്വത്തിലേക്ക് 15 വയസ്സിന് മുകളിലുള്ള ഏത് സ്ത്രിക്കും അംഗത്വം എടുക്കാം. നാല് ദിവസങ്ങളിലായി നടന്ന സമ്മേളനം ഇന്ന് സമാപിക്കും, വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






