എകെജി സെന്‍റര്‍ ആക്രമിച്ച കേസിലെ പ്രതി പിടിയിലായതോടെ പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചാരണം തുറന്നുകാട്ടാന്‍ കഴിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതി സിപിഎമ്മുകാരാണെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റാണ് ജിതിൻ. എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഇയാളെ ചോദ്യം ചെയ്യുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









