സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണം മുഖവിലയ്ക്കെടുക്കില്ലെന്നും അതെ സമയം ആരോപണത്തിനെതിരെ കേസെടുക്കുമെന്നും നിയമപരമായി നേരിടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. സ്വപ്നയിൽ നിന്ന് കൂടുതൽ ഒന്നും പുറത്തുവരില്ലെന്നും ഭീഷണിയുടെ ആവശ്യമില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
തിരക്കഥ തയ്യാറാക്കുമ്പോൾ നല്ല കെട്ടുറപ്പുള്ള കഥയുണ്ടാക്കണം. സ്വപ്നയ്ക്ക് എതിരെ കേസ് കൊടുക്കാൻ ധൈര്യമുണ്ടോ എന്നല്ലേ സുധാകരൻ ചോദിച്ചത്. ആയിരം തവണ കേസ് കൊടുക്കും.. നിയമപരമായി എല്ലാ വഴിയിലും അവരെ നേരിട്ടും.. ഇവരെയൊന്നും ആർക്കും പേടിയില്ല… ഇവരുടെയൊന്നും ശീട്ട് സർക്കാരിനും വേണ്ട, മുഖ്യമന്ത്രിക്കും വേണ്ട, കുടുംബത്തിനും വേണ്ട… എനിക്കും വേണ്ട… എന്തോ വലുത് പുറത്തു വരാനുണ്ട് എന്നാണല്ലോ.. ഒന്നും വരാനില്ല.. എല്ലാം വന്നു കഴിഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






