ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫ് മത്സരത്തിനായി ക്രൊയേഷ്യയും മൊറോക്കോയും ഇന്ന് കളത്തിലിറങ്ങുന്നു. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.30നാണ് ഈ മത്സരം. ആദ്യ സെമിയില്‍ അര്ജന്്റീനയോട് എതിരില്ലാത്ത 3 ഗോളുകള്‍ക്ക് അടിയറവ് പറഞ്ഞുകൊണ്ടാണ് ക്രൊയേഷ്യയുടെ വരവ്. അതേസമയം ഫ്രാൻസിനോട് ഏകപക്ഷീയമായ 2 ഗോളിന് മൊറോക്കോ പരാജയപ്പെട്ടു.
എന്തായാലും ഇന്ന് വിജയം സ്വന്തമാക്കിക്കൊണ്ട് മൂന്നാംസ്ഥാനം നേടിയെടുക്കുക എന്നത് മാത്രമാകും ഇരുടീമുകളുടെയും ലക്ഷ്യം. അര്ജന്്റീനക്കെതിരെയുള്ള സെമിപോരാട്ടത്തില്‍ പരിക്കേറ്റ ക്രൊയേഷ്യന്‍ വിങ്ബാക്ക് താരം ജുരാനോവിച്ച് ഇന്നത്തെ മത്സരത്തില്‍ ഉണ്ടായേക്കില്ലെന്ന് ആണ് അറിയുവാന്‍ കഴിയുന്നത്. മൊറോക്കന്‍ നിരയില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ഒരേ ഗ്രൂപ്പില്‍ നിന്നുമായിരുന്നു ഇരുടീമുകളും സെമിഫൈനല്‍ വരെയെത്തിയത്. ഗ്രൂപ്പ് സ്റ്റേജില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം.
അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ വ്യക്തമായൊരു മുന്‍തൂക്കം ആര്‍ക്കാവും എന്ന് പ്രവചിക്കുക ബുദ്ധിമുട്ട് ആണ്. ലോകകപ്പ് ചരിത്രത്തില്‍ ആഫ്രിക്കയില്‍ നിന്നും സെമിയിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീം ആയിരുന്നു മൊറോക്കോ. ഇന്ന് ക്രൊയേഷ്യയെ കീഴടക്കി മൂന്നാംസ്ഥാനം സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ അത് അവര്‍ക്ക് ഇരട്ടിമധുരമാകും സമ്മാനിക്കുക. മറുവശത്ത് ലോകകപ്പിലെ തന്‍്റെ അവസാന മത്സരത്തിനായി തയ്യാറെടുക്കുന്ന മോഡ്രിച്ചിന് ഒരു അര്‍ഹിച്ച പടിയിറക്കം സമ്മാനിക്കുവാന്‍ ആകും ക്രൊയേഷ്യന്‍ പട ശ്രമിക്കുക. എന്തായാലും ആരാകും ഖത്തറിലെ മൂന്നാം സ്ഥാനക്കാര്‍ എന്നറിയാന്‍ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







