താലിബാനോട് അഫ്ഗാൻ ജനതയുടെ ഭീതി എന്തെന്ന് വെളിവാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കാബൂൾ എയർപോർട്ടിലെ വീഡിയോ നമ്മോട് പറയുന്നത്. താലിബാൻ അധികാരം പിടിച്ചതോടെ പാലായനം ചെയ്യാനുള്ള ശ്രമവുമായി ആയിരങ്ങളാണ് കാബൂൾ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെ അനിശ്ചിതാവസ്ഥയ്ക്കും തിരക്കിനിടയിൽ നൂറുകണക്കിനാളുകൾ വിമാനത്തിനുള്ളിൽ കയറി സ്ഥലം പിടിച്ചു.
ഇവരെ ബലംപ്രയോഗിച്ച് ഇറക്കി വിടുന്നതിനു പകരം ഇവരുമായി പറക്കാനുള്ള തീരുമാനമായിരുന്നു വിമാന അധികൃതർ കൈക്കൊണ്ടത്. ഇതോടെ ബോയിംഗ് C-17A ഗ്ലോബ്മാസ്റ്ററിൽ RCH871 (രജി. 01-0186) ചുരുങ്ങിയ സമയത്തിനുള്ളിൽ കാബൂളിൽ നിന്ന് കഴിയുന്നത്ര ആളുകളെ പുറത്തെത്തിക്കാൻ അമേരിക്കൻ സൈനികർ ശ്രെധിച്ചു. അങ്ങനെയാണ് കാബൂളിൽ നിന്ന് എണ്ണൂറോളം ആളുകളുമായി പറന്നുയർന്നത്. C-17A ഗ്ലോബ്മാസ്റ്ററിലെ സൈനിക കമാൻഡർമാരും അൽ ഉദയ്ദ് എയർ ബേസ് ഖത്തർ എയർട്രാഫിക് കൺട്രോൾ റൂം അദികൃദരും തമ്മിൽ നടന്നുവെന്ന് കരുതപ്പെടുന്ന റേഡിയോ സംഭാഷണം ഇപ്പോൾ വൈറലാവുകയാണ്.
വിമാനത്തിൽ എത്ര പേരുണ്ടെന്ന് ചോദിച്ച സൈനിക ഉദ്യോഗസ്ഥർ അതിനു കിട്ടിയ മറുപടി കേട്ട് ഞെട്ടി. “നിങ്ങളുടെ ജെറ്റിൽ 800 പേരുണ്ടോ എൻറെ ദൈവമേ” ഇതായിരുന്നു അദ്ദേഹത്തിൻറെ മറുപടി. പരമാവധി 77,564 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട് ബോയിംഗ് C-17A ഗ്ലോബ്മാസ്റ്റർ ചരക്ക് വിമാനത്തിന്. പരമാവധി 134 സൈനികർക്ക് ഇരുന്നു സഞ്ചരിക്കാവുന്ന വിമാനത്തിൽ അതിൻററെ ആറിരട്ടിയിൽ അധികം ആളുകളെ കയറ്റിയാണ് ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്. ഇതാ സി 17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൻറെ ചില പ്രത്യേകതകൾ അറിയാം…
അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗ്ൻറെ ഹെവി ലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ആണ് സി 17 ഗ്ലോബ്മാസ്റ്റർ. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിമാനങ്ങളിൽ ഒന്നാണിത്. 1995 മുതൽ യുഎസ് വ്യോമസേനയുടെ ഭാഗമാണിത്. സൈനിക ആവശ്യത്തിനുള്ള ചരക്കുകൾ കടത്താനും, രക്ഷാപ്രവർത്തനത്തിനും ആണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ഏതു ദുർഘട സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള മികവാണ് സി 17 ഗ്ലോബ്മാസ്റ്റർ ലോകത്തെ സൈനിക ശക്തികളുടെ പ്രിയ വിമാനം ആക്കുന്നത്.
40,400 lbf (180 kN) ത്രസ്റ്റ് ഉള്ള നാല് പ്രാറ്റ് & വിറ്റ്നി ടർബോഫാൻ എഞ്ചിനുകളാണ് C-17 ഇൽ പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 950 കിലോമീറ്റർ ആണ് വേഗം. പരമാവധി 45000 അടി ഉയരത്തിൽ വരെ സഞ്ചരിക്കാൻ സാധിക്കും. ഏത് ദുർഘടമായ റൺവേയിലും ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ബ്ലോക്ക് മാസ്റ്റർനു കഴിയും. സി -17 രൂപകൽപ്പന ചെയ്തിരിക്കുന്നത് ഏകദേശം 100 സൈനികർക്ക് അവരുടെ ഉപകരണങ്ങൾ ഉപയോഗിച്ച് ഇരിക്കാനാണ്, പക്ഷേ ഇതിന് 170,900 പൗണ്ട് പരമാവധി പേലോഡ് ശേഷി കൈവരിക്കാനാകുമെന്ന് എയർഫോഴ്സ് വെബ്‌സൈറ്റിൽ പറയുന്നു.
പ്രസിഡണ്ട് ആയിരുന്ന കാലത്ത് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോൾ ബോയിംഗ് C-17A ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിച്ചത്. അന്ന് ട്രംപിൻറെ സന്ദർശനത്തിനു മുന്നോടിയായി ഇത്തരം ആറു വിമാനങ്ങൾ ഇന്ത്യയിൽ എത്തിയിരുന്നു. ഹെലികോപ്റ്ററുകൾ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങൾ, അമേരിക്കൻ പ്രസിഡണ്ട് സഞ്ചരിക്കുന്ന ‘കാഡിലാക് വൺ’ കാർ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയാണ് സി-17 ഇൽ എത്തിയത്.
അമേരിക്ക പുറമേ ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, കുവൈറ്റ്, ഖത്തർ, യൂ.എ.ഇ, യുകെ, തുടങ്ങിയ രാജ്യങ്ങളും നാറ്റോ സഖ്യ സൈന്യവും ഈ വിമാനം ഉപയോകിക്കുന്നുണ്ട്. 2010 മുതലാണ് ഈ വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.