ഡോളർ കടത്ത് കേസിൽ കസ്റ്റംസ് വിശദീകരണം തേടിയെന്ന് സ്ഥിരീകരിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കസ്റ്റംസ് ഔദ്യോഗിക വസതിയിൽ എത്തിയത്. ആവശ്യമായ എല്ലാ വിവാദങ്ങൾക്കും വിശദീകരണം നൽകാൻ തയ്യാറാണെന്ന് നേരത്തെ അറിയിച്ചതാണെന്നും സ്പീക്കർ പറഞ്ഞു.
തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. അഞ്ച് മണിക്കൂറിലേറെ സമയം സ്പീക്കറിൽ നിന്ന് മൊഴിയെടുത്തതായാണ് സൂചന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








