ഭോപാല്‍: മധ്യപ്രദേശിലെ സാഗറില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സാഗര്‍ സ്വദേശിയായ 18-കാരനെയാണ് വീട് ആക്രമിച്ച ശേഷം മര്‍ദിച്ച് കൊലപ്പെടുത്തിയത്.യുവാവിന്റെ സഹോദരി നല്‍കിയ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് ഒരുസംഘം വീടുകയറി ആക്രമണം നടത്തിയത്. തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും അമ്മയെ വിവസ്ത്രയാക്കുകയും ചെയ്തു. യുവാവിന്റെ സഹോദരിക്കും മര്‍ദനമേറ്റു.
2019-ല്‍ യുവാവിന്റെ സഹോദരി നാലുപേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസ് കേസെടുക്കുകയും നാലുപ്രതികളെ പിടികൂടുകയും ചെയ്തു. ഈ കേസ് പിന്‍വലിക്കണമെന്ന് പ്രതികളും ഇവരുടെ കൂട്ടാളികളും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നുള്ള പകയാണ് വീടുകയറിയുള്ള ആക്രമണത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് പോലീസ് പറയുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









