പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പുനർജനിയിലൂടെ നടത്തിയത് വലിയ തട്ടിപ്പ് പുനർജനി വീട് നിർമാണത്തിലെ ക്രമക്കേട് അന്വേഷണത്തിൽ കണ്ടെത്തിയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. അതെ സമയം മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായായ സുധാകരനെതിരെയുള്ളത് തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ട ക്രിമിനൽ കേസാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
എന്തിനാണ് കോൺഗ്രസ് ക്രിമിനൽ കേസിനെ രാഷ്ട്രീയമായി നേരിടുന്നത്. ഇതേ ഗതി വരുമെന്ന ചിന്തയെ തുടർന്നാണ് സതീശൻ സുധാകരനെ പിന്തുണയ്ക്കുന്നത്. മാനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമ്മും. സുധാകരന്റെ മാനനഷ്ടക്കേസിനെ നേരിടും. കേരളത്തിലെ മാധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ്. ഇതുപോലെ മാർക്സിസ്റ്റ് വിരുദ്ധതയുള്ളർ ലോകത്തെവിടെയുമില്ല. ആരുടെയും സർട്ടിഫിക്കറ്റിലല്ല പാർട്ടി പ്രവർത്തിക്കുന്നത് എം.വി.ഗോവിന്ദൻ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








