സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നൽകുന്ന ഡി.വൈ.എഫ്.ഐയുടെ ഹൃദയസ്പർശിയായ പൊതിച്ചോര്‍ പദ്ധതിക്ക് പിന്നാലെ, വിശക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി കൊല്ലം ജില്ലയിൽ തുടക്കമായി. കൊല്ലം ജില്ലയിലെ ഡി.വൈ.എഫ്.ഐ തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിലാണ് വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ആരംഭിച്ചത്.
ഡിവൈഎഫ്‌ഐ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിവരം പങ്കുവെച്ചത്. ആവശ്യക്കാർക്ക് പൊതു അലമാരയിൽ നിന്ന് ഭക്ഷണം എടുക്കാം. ജോലിക്കും മറ്റും പോകുമ്പോൾ വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കൊണ്ടുപോകുന്നവർക്ക് അലമാരയിൽ അധികമായി ഒരു പൊതി സൂക്ഷിക്കാം. ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ പദ്ധതിയെ നേരത്തെ അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ പ്രശംസിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









