കോട്ടയം∙ ഈരാറ്റുപേട്ടയിൽ ദുരൂഹസാഹചര്യത്തിൽ കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി എത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടിയ വയോധികനെതിരെ പൊലീസ് പോക്‌സോ കേസ്സ് ചുമത്തി. ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ടി.എ.ഇബ്രാഹിം എന്ന 62 വയസ്സുകാരനെയാണ് തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയിൽ കലുങ്കിനടിയിൽനിന്നു നാട്ടുകാർ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളിൽ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയെത്തി മടങ്ങുമ്പോൾ വഴിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ കുളിക്കാൻ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് ഈരാറ്റുപേട്ട പൊലീസിൽ നാട്ടുകാർ ഇബ്രാഹിമിനെ ഏൽപ്പിച്ചു താൻ കുളിക്കാൻ ആണ് കുളിക്കടവിൽ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








