വൈദ്യുതി മിതമായി ഉപയോഗിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചത്. ഈ വർഷം മഴയിൽ 45% കുറവുണ്ടായതിനാൽ കേരളത്തിലെ അണക്കെട്ടുകളിൽ ജലലഭ്യത കുറവാണ്. അതിനാല് ജലവൈദ്യുത പദ്ധതികളില് നിന്നുള്ള വൈദ്യുതി ഉൽപാദനം പരിമിതമാണെന്നും അതിനാൽ വൈദ്യുതി ജാഗ്രതയോടെ ഉപയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഊർജക്ഷമതയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും അനാവശ്യവും കാലഹരണപ്പെട്ടതുമായ ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
കർശന നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും വൈദ്യുതി ചാർജിൽ വർധനയുണ്ടായേക്കുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് മന്ത്രി പറഞ്ഞു. പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു. കെഎസ്ഇബിക്ക് പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്ന് വൈദ്യുതി മന്ത്രി പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








