ജിദ്ദ: കോഴിക്കോട്ടേക്ക് പോയ വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ എഞ്ചിൻ തകരാറിനെ തുടർന്ന് ജിദ്ദയിൽ തിരിച്ചിറക്കി.
പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് പൈലറ്റ് സ്പൈസ് ജെറ്റ് 036 വിമാനം തിരിച്ചിറക്കിയത്. വ്യാഴാഴ്ച രാവിലെ 9.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകി 10.40നാണ് പുറപ്പെട്ടത്. എഞ്ചിൻ തകരാറിലായതിനെ തുടർന്ന് 11.30 ഓടെ വീണ്ടും ജിദ്ദയില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയരുമ്പോൾ എസി പ്രവർത്തിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. വിമാനത്തിൻ്റെ ഇടതുവശത്തുള്ള ഫാനിൽ നിന്ന് വലിയ ശബ്ദം കേൾക്കുകയും പുക ഉയരുകയും ചെയ്തു. ഒന്നര മണിക്കൂറിനുള്ളിൽ വിമാനത്തിൻ്റെ തകരാർ പരിഹരിച്ചാൽ യാത്രക്കാരെ അതേ വിമാനത്തിൽ കയറ്റുമെന്ന് അധികൃതർ അറിയിച്ചെങ്കിലും പരിഹരിക്കാനായില്ല. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി ലോഞ്ചിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.