തിരുവനന്തപുരം: ഇ പി ജയരാജൻ പുതിയ എൽ ഡി എഫ് കൺവീനർ സ്ഥാനത്തേക്ക് . എ വിജയരാഘവൻ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ജയരാജൻ കൺവീനറാകുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം പുത്തലത്ത് ദിനേശൻ ഒഴിയുമെന്നും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എ വിജയരാഘവൻ മുന്നണി കൺവീനർ സ്ഥാനം ഒഴിയുന്നത്. പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






