ന്യൂഡൽഹി: ഡൽഹി -സിംഗു അതിർത്തികളിൽ നിന്ന് കർഷക സംഘടനകളെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഡൽഹി പോലീസ്. ഇതിന്റെ ഭാഗമായി കർഷകരുടെ സമരവേദികളിലേക്ക് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി.
ബലം പ്രയോഗിച്ച് കർഷകരെ ഏത് വിധേനയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങളിലേക്കാണ് പോലീസ് നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. അതിർത്തി പ്രദേശങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.
അതേസമയം പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതിയും കുടിവെള്ള വിതരണവും യുപി, ഹരിയാന സർക്കാരുകൾ നിർത്തലാക്കിയിരുന്നു. മറു ഭാഗത്ത് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ കർഷകർ സമര ഭൂമിയിലെത്തുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









