തിരുവനന്തപുരം ∙ ലഹരിസംഘങ്ങളെ നേരിടാൻ ഇനി എക്സൈസിനു തോക്കെടുക്കാം. കൊൽക്കത്തയിലെ ഇഷാപുർ റൈഫിൾ ഫാക്ടറിയിൽനിന്ന് 9 എംഎം ഓട്ടോ പിസ്റ്റളുകൾ 23 എണ്ണം ഇന്നു വിമാനമാർഗം എത്തും. കഴിഞ്ഞവർഷം വാങ്ങിയ 60 പിസ്റ്റളുകൾക്കു പുറമേയാണിത്. ഇതോടെ ഫീൽഡിലെ ഇൻസ്പെക്ടർ റാങ്കിനു മുകളിലുള്ള എല്ലാ എക്സൈസ് ഉദ്യോഗസ്ഥർക്കും തോക്ക് ലഭിക്കും.
വർഷങ്ങൾക്കു മുൻപേ വാങ്ങിയ റിവോൾവറും 2011ൽ വാങ്ങിയ പോയിന്റ് 32 (.32) പിസ്റ്റളുമാണ് എക്സൈസ് ഉദ്യോഗസ്ഥർ കഴിഞ്ഞവർഷംവരെ ഉപയോഗിച്ചുപോന്നത്. എല്ലാ ഉദ്യോഗസ്ഥർക്കും തോക്ക് കൊടുത്തിരുന്നില്ല. ഇതിനു പരിഹാരമായിട്ടാണു പുതിയ പിസ്റ്റൾ വാങ്ങാൻ ഒന്നരക്കോടി രൂപ കഴിഞ്ഞവർഷം അനുവദിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









