ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിൽ ആറ് വയസ്സുകാരിയെ കൂട്ടബലാത്സം ചെയ്തു കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ആഭിചാരക്രിയക്കായി ശരീരം കുത്തിക്കീറി ആന്തരികാവയവങ്ങൾ പുറത്തെടുക്കുകയായിരുന്നു.
ഗദ്ദംപൂർ സ്വദേശികളായ അങ്കുൽ കുരീൽ (20), ബീരാൻ (31), പരശുറാം, പരശുറാമിന്റെ ഭാര്യ എന്നിവരാണ് പിടിയിലായത്. അങ്കുലും ബീരാനും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം കുത്തിക്കീറി ശ്വാസകോശം അടക്കമുള്ളവ പുറത്തെടുത്ത് പരശുറാമിന് കൈമാറുകയായിരുന്നു.
പെൺകുട്ടിയുടെ ശ്വാസകോശം ഉപയോഗിച്ച് ആഭിചാരം നടത്തിയാൽ ഭാര്യ ഗർഭം ധരിക്കുമെന്നായിരുന്നു പരശുറാമിൻരെ വിശ്വാസം. ഇത് ബന്ധുക്കളായ അങ്കുലിനോടും ബീരാനോടും പറഞ്ഞു. തുടർന്നാണ് ഇവർ കടയിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വനത്തിലിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.
ശരീരം കുത്തിക്കീറി അവയവങ്ങൾ പുറത്തെടുത്ത ശേഷം മൃതദേഹം വനത്തിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്തു. പെൺകുട്ടിയെ കൊലപ്പെടുത്തി ആഭിചാരക്രിയ നടത്തുന്നതിനെ സംബന്ധിച്ച് പരശുറാമിന്റെ ഭാര്യക്കും അറിവുണ്ടായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് യുപി സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുർമന്ത്രവാദമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ദമ്പതികൾ ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. 1999ൽ വിവാഹിതരായ ദമ്പതികൾക്ക് കുട്ടികൾ ഇല്ലായിരുന്നു. കുട്ടികൾ ഉണ്ടാകാൻ പെൺകുട്ടിയെ കൊന്ന് ശ്വാസകോശം കഴിച്ചാൽ മതിയെന്ന തെറ്റിദ്ധാരണ കൊണ്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ദീപാവലി ദിവസം രാത്രി വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതായത്. പ്രദേശവാസികളും പൊലീസും രാത്രി മുഴുവൻ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഒരു കാടിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പരശുരം ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും തീവ്രമായ ചോദ്യം ചെയ്യൽ നേരിടേണ്ടി വന്ന് തന്റെ കുറ്റം സമ്മതിച്ചതായി എ.എസ്.പി പറഞ്ഞു. നിയാഴ്ച രാത്രി ഭദ്രാസ് ഗ്രാമത്തിലെ വീട്ടിൽ നിന്ന് പടക്കങ്ങൾ വാങ്ങാൻ പോയപ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമം എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഫ്ലാഷ്‌ലൈറ്റുകൾ ഉപയോഗിച്ചാണ് കാട് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിൽ കുടുംബം അവളെ അന്വേഷിച്ചതെങ്കിലും രാത്രിയിൽ അവളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഞായറാഴ്ച രാവിലെ കാട്ടിലൂടെ കടന്നുപോകുന്ന ചില ഗ്രാമവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്നും പറഞ്ഞു. പെൺകുട്ടിയുടെ സാധനങ്ങൾ, ചെരിപ്പും വസ്ത്രവും ഉൾപ്പെടെ ഒരു മരത്തിനടുത്ത് കണ്ടെത്തി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ കുറ്റകൃത്യം ശ്രദ്ധിക്കുകയും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു. ഇരയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. കേസ് അതിവേഗ കോടതിയിൽ പരിഗണിക്കുമെന്നും അതിനാൽ പ്രതികൾക്ക് എത്രയും വേഗം ശിക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









