തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സന്ദീപ് ഗാന്ധി. ഈ കാലയളവിൽ നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും നിയമനടപടികൾ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം നിഖിൽ തോമസിന്റെ മൂന്ന് വർഷത്തേയും മാർക്ക് ലിസ്റ്റുകൾ പരിശോധിച്ചുവെന്നും സർട്ടിഫിക്കറ്റ് വ്യാജം അല്ല എന്നായിരുന്നു എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നേരത്തെ പറഞ്ഞത്. എന്നാൽ വർഷത്തിൽ അല്ല, സെമസ്റ്റർ ആയിട്ടാണ് സർവകലാശാലയിൽ പരീക്ഷ നടക്കുന്നതെന്നാണ് ഇപ്പോൾ രജിസ്ട്രാർ വ്യക്തമാക്കിയത്. ഇതോടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയം ബലപ്പെടുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









