അഞ്ച് വയസുള്ള സ്വന്തം മകളെ ബലാത്സംഗം ചെയ്തതിന് പിതാവിന് 44 വർഷം തടവും 11,70,000 രൂപ പിഴയും വിധിച്ചു. 2018 ൽ എറണാകുളം കുറുപ്പുംപടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.
മദ്യപിച്ച് മകളെ ലൈംഗികമായും മകനെ ശാരീരികമായും പീഡിപ്പിക്കുന്നത് പ്രദേശവാസികൾ ആണ് ശിശുക്ഷേമ സമിതിയെ അറിയിച്ചത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കുട്ടികൾക്ക് കൗൺസിലിംഗ് നടത്തുന്നതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ചോദ്യം ചെയ്യലിനിടെ ഇയാൾ കുറ്റം സമ്മതിച്ചു. അമ്മ ജോലിക്ക് പോകുമ്പോൾ ആണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








