ദുബായ്: വിസിറ്റ് വിസയ്ക്കും എൻട്രി പെർമിറ്റ് ഉടമകൾക്കും ഫ്ലൈ ദുബായ് യാത്രാ നിയമങ്ങൾ പുറപ്പെടുവിച്ചു. യുഎഇ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ഫ്ലൈ ദുബായ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോൾ ഏത് വിസയിലും ദുബായിലേക്ക് പോകാം.
യുഎഇ റസിഡന്റ് വിസയുള്ള യാത്രക്കാർക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) യുടെയോ ദുബായ് റെസിഡന്‍സി വിസ ഉള്ളവര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ അംഗീകാരം ആവശ്യമാണ്. യാത്രക്കാർ കോവിഡ് പിസിആർ പരിശോധനാ ഫലങ്ങൾ 48 മണിക്കൂറിനുള്ളിൽ ഹാജരാക്കേണ്ടതുണ്ട്.
യുഎഇ പൗരന്മാർ ദുബായിലേക്ക് മടങ്ങുന്നതിന് മുമ്പ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല. അവർ ദുബായിൽ എത്തുമ്പോൾ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.