തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം മുതൽ ഏപ്രിൽ വരെ 9 ഇനങ്ങൾ അടങ്ങിയ കിറ്റ് നൽകും. ഈ മാസം അവസാനത്തോടെ കിറ്റുകൾ വിതരണം ചെയ്യും. ഏപ്രിലിൽ ഈസ്റ്റർ-വിഷു ആഘോഷങ്ങൾ പ്രമാണിച്ച് കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തിയേക്കും.
പഞ്ചസാര (1 കിലോ), വെളിച്ചെണ്ണ ( അര ലിറ്റർ), ഉഴുന്ന് (500 ഗ്രാം), ചെറുപയര്‍ (500 ഗ്രാം), തുവരപ്പരിപ്പ് (250 ഗ്രാം), , ചായപൊടി (100 ഗ്രാം), മുളകുപൊടി അല്ലെങ്കിൽ മുളക് (100 ഗ്രാം) കടുക് അല്ലെങ്കിൽ ഉലുവ (100 ഗ്രാം), ഉപ്പ് (1 കിലോ) എന്നിവയാണ് കിറ്റിലെ ഇനങ്ങൾ. കിറ്റിനായുള്ള ബാഗുകൾ സ്വകാര്യ കമ്പനിയിൽ നിന്നും കുടുംബുംബ്രീയിൽ നിന്നും വാങ്ങും.
കുടുമ്പശ്രീയിൽ നിന്ന് പ്രതിമാസം 25 ലക്ഷം തുണി ബാഗുകൾ കേന്ദ്രീകൃത അടിസ്ഥാനത്തിൽ 4 മാസത്തേക്ക് വിതരണ ശൃംഖലയിൽ എത്തിക്കാൻ ധാരണയിലെത്തി. ബാക്കി സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങാനുള്ള ടെണ്ടർ പൂർത്തിയായതായി അധികൃതർ അറിയിച്ചു. നാല് മാസത്തേക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് സംസ്ഥാനത്തിന് 3.75 കോടി ബാഗുകൾ ആവശ്യമാണ്. മൊത്തം 88.8 ലക്ഷം കാർഡ് ഉടമകളിൽ, ശരാശരി 83 ലക്ഷം ആളുകൾ കിറ്റ് വാങ്ങുമെന്ന് സപ്ലൈകോ കണക്കാക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








