ആലപ്പുഴ ∙ ഓണക്കാലമായ ഓഗസ്റ്റിൽ റേഷൻ വെള്ള കാർഡുകാർക്കു രണ്ടു കിലോഗ്രാം അരി മാത്രമാകും ലഭിക്കുക. മഞ്ഞ കാർഡിനു മാത്രം ഓണക്കിറ്റ് നൽകുമ്പോഴാണു വെള്ള കാർഡുകാർക്ക് അരി വിഹിതം മുൻ മാസങ്ങളിലെക്കാൾ കുറച്ചത്. ജൂലൈയിൽ 7 കിലോഗ്രാം അരിയും അതിനു മുൻപുള്ള മാസങ്ങളിൽ 10 ഓഗസ്റ്റിൽ നീല, വെള്ള കാർഡുകാർക്ക് ആട്ടയും ലഭിച്ചേക്കില്ല.
ഈ വിഭാഗങ്ങൾക്കുള്ള ആട്ട മുൻമാസത്തെ സ്റ്റോക്കുള്ള താലൂക്കുകളിൽ മാത്രം ഒരു പാക്കറ്റ് നൽകാനാണു നിർദേശം. ഓഗസ്റ്റിലെ വിതരണത്തിനു പുതിയ ആട്ട അനുവദിക്കില്ല. അതേസമയം എല്ലാ താലൂക്കുകളിലും മഞ്ഞ, പിങ്ക് കാർഡുകാർക്ക് ആട്ട ലഭിക്കും. മഞ്ഞ കാർഡിന് 2 കിലോഗ്രാമും പിങ്ക് കാർഡിന് 3 കിലോഗ്രാമും ആട്ടയാകും പരമാവധി അനുവദിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








