തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നും 280 രൂപ ഇടിഞ്ഞു. ഇതോടെ സ്വർണവില രണ്ട് മാസത്തിന് ശേഷം ആദ്യമായി 44,000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,760 രൂപയാണ്. ഏപ്രിൽ 3 നാണ് ഇതിനു മുൻപ് വില 44,000 ത്തിന് താഴെ എത്തിയിരുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വിപണി വില 4533 രൂപയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








