ന്യൂഡൽഹി: സോഷ്യൽ മീഡിയ ക്ലബ് ഹൗസ് വഴി മുസ്ലീം സ്ത്രീകൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തെക്കുറിച്ചുള്ള അന്വേഷണം കേരളത്തിലെത്തി. പ്രതികളിലൊരാൾ മലയാളി പെൺകുട്ടിയാണെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. കേസിൽ തിരിച്ചറിഞ്ഞ ആറുപേരിൽ ഒരാൾ കോഴിക്കോട് സ്വദേശിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
പെൺകുട്ടിയെ പൊലീസ് ഉടൻ ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി പൊലീസ് സൈബർ സെൽ നിർദേശം നൽകിയിട്ടുണ്ട്. കേസിൽ ലഖ്നൗ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്ലബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തവർ സ്ത്രീകൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പോലീസിന് നോട്ടീസ് നൽകിയിരുന്നു.
സമാനമായ കേസിൽ ഹരിയാനയിൽ നിന്നുള്ള മൂന്ന് യുവാക്കളെ മുംബൈ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ക്ലബ്ബ് ഹൗസിലെ സംഭാഷണത്തിനിടെ മുസ്ലീം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവാദമായ ചാറ്റിന്റെ സംഘാടകരുടെ വിശദാംശങ്ങൾ ക്ലബ്ഹൗസിനോടും ഗൂഗിളിനോടും പോലീസ് ചോദിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.