സംസ്ഥാനത്ത് ഓണാഘോഷങ്ങളില്‍ മഴ നിഴല്‍ വീഴ്ത്താൻ സാധ്യതയേറി. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇതിന്റെ ഭാഗമായി ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മറ്റു എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും നിലവിലുണ്ട്.
ഉത്രാടം, തിരുവോണം നാളുകളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉത്രാടം ദിനമായ നാളെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണം നാളിലും വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥയും ശക്തമായ കാറ്റും നിലനില്‍ക്കുന്നതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







