കൊല്ലം കടയ്ക്കലിൽ നാലുമാസം ഗർഭിണിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ കശുവണ്ടി ഫാക്ടറിയിലേക്ക് പോവുകയായിരുന്ന മകളെ വാഹനം തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
രണ്ട് കൊലപാതക കേസുകളിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പീഡനം സഹിക്കവയ്യാതെ പ്രതിയുടെ ഭാര്യ നേരത്തെ വീടുവിട്ടുപോയിരുന്നതായും പോലീസ് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









