സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുന്ന ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്‌ഭവനാണ് ധൂര്‍ത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. പ്രതിവര്‍ഷം നൂറില്‍ താഴെ ഫയലുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന രാജ്ഭവനില്‍ ആകെ ജോലി ചെയ്യുന്നത് 144 പേരാണ്. പരമാവധി 25 പേര്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംസ്ഥാന മന്ത്രിമാരുടെ ഓഫീസുകളില്‍ പ്രതിമാസം ശരാശരി 300 മുതല്‍ 500 ലധികം ഫയലുകള്‍ കൈകാര്യം ചെയ്യുമ്ബോഴാണിത് എന്നതാണ് ശ്രദ്ധേയം. ആകെ ജോലി ചെയ്യുന്ന 144 പേരില്‍ 74 പേരുടേതും താല്‍ക്കാലിക നിയമനമാണ്. ഗവര്‍ണര്‍ക്കും ബാക്കിയുള്ളവർക്കും ചെലവിടുന്ന തുകയ്ക്ക് കണക്കെടുപ്പും പരിശോധനയുമില്ല. സര്‍ക്കാരിന്റെ എല്ലാ ചെലവിനും നിയമസഭയുടെ വോട്ടെടുപ്പിലൂടെയുള്ള അംഗീകാരം വേണം. രാജ്‌ഭവന്റെ കാര്യത്തില്‍ ഇത് ബാധകമല്ല. നിയമസഭ ഈ ചെലവ് ചര്‍ച്ചയും വോട്ടെടുപ്പുമില്ലാതെതന്നെ പാസാക്കും.
ഗവര്‍ണറുടെ വാര്‍ഷിക ശമ്ബളവും ആനുകൂല്യങ്ങളും 42 ലക്ഷം രൂപയാണ്. ചെലവുകള്‍ക്കായി രാജ്‌ഭവന്‍ ഈവര്‍ഷം ആവശ്യപ്പെട്ടത് 12.70 കോടി രൂപ. രാജ്‌ഭവന്‍ വീട്ടുചെലവിനുമാത്രമായി ഈ വര്‍ഷം മാറ്റിവച്ചത് 4.75 കോടി രൂപയാണ്. പെട്രോളിനും അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങള്‍ . മാസങ്ങള്‍ക്കുമുൻപ് ഗവര്‍ണര്‍ക്കായി വാങ്ങിയ മെഴ്‌സിഡെസ് ബെന്‍സ് കാറിന് സംസ്ഥാന ഖജനാവില്‍നിന്നെടുത്തത് എഴുപത് ലക്ഷത്തിലേറെ രൂപയാണ്. വിമാനയാത്രകള്‍ക്കായി ഈ വർഷം 11.7 ലക്ഷം രൂപയും കഴിഞ്ഞവര്‍ഷം 13 ലക്ഷം രൂപയും ചെലവഴിച്ചു . ഗവര്‍ണര്‍ക്ക് ഇഷ്ടാനുസരണം ദാനം ചെയ്യാന്‍ സര്‍ക്കാര്‍ കരുതിവയ്‌ക്കേണ്ടത് 25 ലക്ഷം രൂപ. കഴിഞ്ഞ വർഷം ഇത്തരത്തില്‍ ഗവര്‍ണര്‍ ഇഷ്ടക്കാര്‍ക്ക് ദാനം നല്‍കിയത് 13.5 ലക്ഷം രൂപയാണ്.ഗവര്‍ണറുടെ നാട്ടില്‍നിന്നും മറ്റും രാജ്‌ഭവനിലെത്തുന്ന അതിഥികളുടെ ചെലവും സംസ്ഥാനം വഹിക്കണം. ഇക്കഴിഞ്ഞ പുതുവത്സരാഘോഷത്തിന് ഗവര്‍ണറുടെ ആതിഥേയത്വത്തില്‍ കോവളത്ത് എത്തിയത് അമ്ബതോളം പേര്‍. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് പൂര്‍ണമായും ഇവര്‍ക്കായി നീക്കിവച്ചു. എത്തുന്നവര്‍ക്കെല്ലാം വാഹനവും ഭക്ഷണവും താമസവുമൊക്കെ സംസ്ഥാനം വഹിക്കണം. മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫുമാരുടെ ചെലവുകളുമായി ബന്ധപ്പെട്ട് നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് രാജ്ഭവനിലെ ധൂര്‍ത്തിന്റെ കണക്കുകള്‍ ശ്രദ്ധേയമാകുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








