ഗുവാഹത്തി: അസമിൽ ബാങ്ക് കൊള്ളയടിക്കാനെത്തിയ മൂന്ന് പേരെ പോലീസ് സംഘം വെടിവെച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ ബോട്ട് ഗാവിലെ അലഹബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. കൊള്ളസംഘത്തിൽ ഉൾപ്പെട്ട മറ്റുചിലർ രക്ഷപ്പെട്ടതായും ഇവരുടെ വാഹനങ്ങളടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ബോട്ട് ഗാവ് ശാഖയിൽ കവർച്ച നടത്താൻ ശ്രമമുണ്ടെന്ന് പോലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെയാണ് പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയത്. മൂന്ന് മാസം മുമ്പും ഇതേ ബാങ്കിൽ കവർച്ചാശ്രമം നടന്നിരുന്നു
പുലർച്ചെയെത്തിയ മോഷ്ടാക്കളെ പോലീസ് തടയുകയും ഇവർ വെടിയുതിർക്കുകയുമായിരുന്നു. ഇതോടെ പോലീസ് തിരിച്ചടിച്ചു. കവർച്ചാസംഘത്തിലെ മൂന്ന് പേർക്കാണ് ഏറ്റുമുട്ടലിൽ വെടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









