പട്‌ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാസഖ്യവും എന്‍ ഡി എയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യഘട്ടത്തില്‍ മുന്നിട്ട് നിന്ന് മഹാസഖ്യം ഇപ്പോള്‍ പിന്നിലായി. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്ബോള്‍ എന്‍ ഡി എ 123 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. മഹാസഖ്യം 111 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ചിരാഗ് പാസ്വാന്റെ എല്‍ ജെ പി എട്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ ആര്‍ ജെ ഡി മുന്നേറ്റം ശ്രദ്ധേയമായി. പോസ്റ്റല്‍ വോട്ടുകളില്‍ ജെ ഡി യു പിന്നില്‍ പോയപ്പോള്‍ ബി ജെ പി മുന്നേറി.
ആര്‍ ജെ ഡി 79 സീറ്റുകളിലും കോണ്‍ഗ്രസ് 22 സീറ്റുകളിലും ഇടതു പാര്‍ട്ടികള്‍ 13 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









