മാവൂർ: രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്രദിനം മഹ്ളറ പബ്ലിക് സ്കൂളിൽ വയനാടിനെ ചേർത്തുനിർത്തി ആഘോഷിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ രാജ്യസ്നേഹത്തോടൊപ്പം സഹാനുഭൂതിയും സേവന സന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വെള്ളിമാടുകുന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥനും വയനാട് ദുരന്ത കാലത്ത് ശ്രദ്ധേയമായ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്ത നിഖിൽ മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.
മതത്തിനപ്പുറത്തേക്ക് മനുഷ്യ സ്നേഹത്തോടെ ജീവിക്കാൻ കഴിയുമ്പോഴാണ് സമൂഹത്തിന് നന്മ പകരാൻ സാധിക്കുകയുള്ളൂ എന്ന് ദേശീയ പതാക ഉയർത്തിയതിനു ശേഷം അദ്ദേഹം വ്യക്തമാക്കി. മഹ്ളറ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ജന. സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമായ എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സീനിയർ പ്രിൻസിപ്പൽ ജംഷീർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മഹ്ളറ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ പി.സി മുഹമ്മദ് അലി ഹാജി, മാനേജ്മെന്റ് പ്രതിനിധികളായ അബദുള്ള മാസ്റ്റർ, ഹാഫിള് അജ്മൽ സഖാഫി, പിടിഎ പ്രസിഡണ്ട് നവാസ് കുതിരാടം, മോറൽ ഡിപ്പാർട്ട്മെന്റ് ഹെഡ് മുഹമ്മദലി മുസ്ലിയാർ, സലിം ചെറൂപ്പ സംസാരിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി. കഴിഞ്ഞവർഷം പത്താംക്ലാസിൽ ഉന്നത വിജയം നേടിയവർക്കും വിവിധ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പൂർവ വിദ്യാർത്ഥികൾക്കുമുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. വൈസ് പ്രിൻസിപ്പൽ ഗാഗി, ഓഫീസ് മാനേജർ അബ്ദുൽ അസീസ്, യൂസഫ് സിയാദ് സഖാഫി, രമ്യശ്രീ, ജിൻഷിറ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









