വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ മഴ മൂലം ആദ്യം 40 ഓവറായും പിന്നീട് 35 ഓവറായും വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 119 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തോല്പിച്ചത് . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. ഇന്ത്യക്ക് വേണ്ടിശുഭ്മാന് ഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിക്കുന്ന ഗില്‍ മത്സരത്തില്‍ 98 പന്തുകളില്‍ നിന്ന് 98 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഏകദിനത്തിലെ കന്നി സെഞ്ച്വറി വെറും രണ്ടു റൺസിനാണ് ഗില്ലിനു നഷ്ടമായത് അതും മഴ മൂലം രണ്ടാമതും മത്സരം വെട്ടിച്ചുരുക്കിയതുകൊണ്ടു മാത്രം . മറുപടി ബാറ്റിങ്ങിൽ 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് എല്ലാവരും പുറത്തായി. 42 റൺസ് നേടിയ ബ്രാന്‍ഡണ്‍ കിങ് ആണ് വെസ്റ്റ് ഇൻഡീസ് നിരയിലെ ടോപ് സ്കോറെർ ഇന്ത്യക്ക് വേണ്ടി യുസ്വേന്ദ്ര ചാഹാല്‍ നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അക്സര്‍ പട്ടേല്‍, പ്രസീദ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







