കോഴിക്കോട്: സർക്കാർ അനുവദിച്ച സമയത്തിന് ശേഷവും യോഗ്യതയില്ലാത്ത റേഷൻ കാർഡ് മാറ്റാൻ അപേക്ഷിക്കാത്തവർക്ക് പിഴ നൽകേണ്ടിവരും. മുൻഗണനാ കാർഡ് അനുചിതമായി ഉപയോഗിക്കുന്നവർക്ക്, മാറ്റാനുള്ള സമയപരിധി ഈ മാസം 15 വരെ ആയിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും, ഓൺലൈനിലും തപാൽ വഴിയും അപേക്ഷിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട്. ജില്ലയിൽ ഇതുവരെ 11,526 അപേക്ഷകൾ ലഭിച്ചു.
എന്നാൽ, വിഷയത്തിൽ സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചുകഴിഞ്ഞാൽ, യോഗ്യതയില്ലാത്തവരുടെ വീടുകളിൽ പരിശോധന നടത്തും. സര്‍ക്കാര്‍ ഉത്തരവ് വരുന്ന പക്ഷം കര്‍ശനമായ തുടര്‍ നടപടികളിലേയ്ക്ക് കടക്കും.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച്, 2016 നവംബർ മുതൽ, അനർഹമായി കൈപ്പറ്റിയ സാധനങ്ങൾക്ക് സർക്കാർ പിഴ ചുമത്തും, പിഴ അടയ്ക്കാത്തവർക്ക് റവന്യൂ റിക്കവറി നടപടികൾ നേരിടേണ്ടിവരും.
മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയില്ലാത്തവര്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖല സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, ആദായ നികുതി നല്‍കുന്നവര്‍, പ്രവാസികളടക്കം കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കെല്ലാമായി പ്രതിമാസം 25,000 രൂപയോ അതിലധികമോ വരുമാനം, ഒരു ഏക്കറിലധികം ഭൂമി കൈവശമുള്ളവര്‍, 1000 ചതുരശ്രയടിയ്ക്ക് മുകളില്‍ വീട്, ഫ്ലാറ്റ് സ്വന്തമായി ഉള്ളവര്‍, ടാക്സി ഒഴികെ നാലുചക്ര വാഹനം സ്വന്തമായി ഉള്ളവര്‍ എന്നിവരാണ് അര്‍ഹതയില്ലാത്തവരുടെ പട്ടികയില്‍ വരുന്നത്.
കെ. രാജീവ്, ജില്ലാ സപ്ലൈ ഓഫീസര്‍
ഇതുവരെ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചവര്‍
മഞ്ഞ കാര്‍ഡ്- 709 (എ.വെ)
പിങ്ക് കാര്‍ഡ്- 6434 (പി.എച്ച്.എച്ച്)
നീല കാര്‍ഡ്- 4383 (എന്‍.പി.എസ്)
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








