വാഷിംങ്ടണ്‍: കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് തീവ്ര വാദ ഭീഷണി. തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ എത്തുന്നതിനാല്‍ വിമാനത്താവളത്തിന്റെ സമീപത്ത് നിന്നും എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.ആയിരക്കണക്കിനാളുകള്‍ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പൊന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകര സംഘടനയായ ഐഎസ് ഭീഷണി ഉയര്‍ത്തുന്നത് .
ചൊവ്വാഴ്ചയോട് കൂടി ഒഴിപ്പിക്കല്‍ ദൗത്യത്തിന് ഏര്‍പ്പെടുത്തിയ അമേരിക്കന്‍ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം വന്നതോടെ നിരവധി ആളുകളാണ് എയര്‍പോര്‍ട്ടിന് ചുറ്റും തടിച്ചുകൂടിയിട്ടുള്ളത്. ഐഎസിന്റെ ഭീഷണി കണക്കിലെടുത്താണ് ചൊവ്വാഴ്ചക്കുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത്.
താലിബാന്‍ അഫ്ഗാഗാനിസ്ഥാന്‍ പിടിച്ചടക്കിയ ശേഷംഏകദേശം 90,000 അഫ്ഗാന്‍ പൗരന്മാരും വിദേശികളുമാണ് യുഎസ് ഏര്‍പ്പെടുത്തിയ വിമാനമാര്‍ഗ്ഗം അവിടെ നിന്നും രക്ഷപ്പെട്ടത്. തുടര്‍ച്ചയായ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തിന്റെ പരിസരത്ത് നിന്നും എത്രയും പെട്ടന്ന് മാറാനാണ് യുഎസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് .
കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്നും ഭീകരവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എയര്‍പോര്‍ട്ടിന്റെ പരിസരത്ത് ഉള്ളവര്‍ എത്രയും പെട്ടന്ന് പിന്‍വാങ്ങണമെന്നും ഓസ്‌ട്രേലിയയും പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









