കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ചരിത്രപ്രാധാന്യവും, ടൂറിസം സാധ്യതകളും, കണക്കിലെടുത്ത് ജില്ലയിലെ ടൂറിസം സാധ്യതകൾ ത്വരിതപ്പെടുത്തണമെന്ന് ജനതാദൾ എസ്, ഓൺലൈനിൽ ചേർന്ന് ജില്ലാ ഭാരവാഹികളുടെയും, മണ്ഡലം പ്രസിഡണ്ട് മാരുടെയും, യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തുഷാരഗിരി, ബേപ്പൂർ, കാപ്പാട്, കോട്ടക്കൽ, പെരുവണ്ണാമുഴി, എന്നിങ്ങനെയുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് വലിയ രീതിയിലുള്ള ടൂറിസം വികസന സാധ്യതകൾ ആണ് മേഖലയിൽ നിലനിൽക്കുന്നത്,
സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് ടൂറിസം ഭൂപടത്തിൽ കോഴിക്കോടിന് വലിയ സ്ഥാനം ലഭ്യമാകുന്ന തരത്തിലുള്ള വികസനങ്ങൾ നടത്തുന്നതിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മുൻകൈയെടുക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ലയുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടി ജില്ലയിൽ നിന്നുള്ള മൂന്ന് മന്ത്രിമാർ മുൻകൈ എടുത്ത് വിവിധ മേഘലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട്
സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൊടകര കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതാക്കളിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ, വിദേശകാര്യ സഹമന്ത്രി വി .മുരളീധരൻ, എന്നിവരെ പ്രതിചേർത്ത് കൊണ്ട് സമഗ്രമായ അന്വേഷണം നടത്തി ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും, യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി. കെ നാണു, പി.ടി ആസാദ്, കെ.എൻ അനിൽകുമാർ, അഡ്വക്കേറ്റ് ബെന്നി ജോസഫ്, കെ.കെ അബ്ദുള്ള, റഷീദ് മുയിപ്പോത്ത്, സി.കെ ഷമീം, ടി.കെ ശരീഫ്, ടി.എം, കെ ശശീന്ദ്രൻ, കെ.പി അബൂബക്കർ, സുരേഷ് മേലേപ്പുറത്ത്, പി.പി മുകുന്ദൻ, പി.കെ കബീർ, ബിജു കായക്കൊടി ,എം.ടി.കെ നിഥിൻ, ഇ അമ്മദ്, ദിനേശ് കാപ്പുങ്കര, വിജയൻ ചോലക്കര, ടി.എ അസീസ്, അഡ്വക്കേറ്റ് എ.കെ ജയകുമാർ, വീരാൻകുട്ടി, ആഷിക്, എസ്.വി ഹരിദേവ് എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








