ന്യൂഡല്‍ഹി: സി പി എം നേതാവും രാജ്യസഭാ അംഗവുമായ കെ. കെ രാഗേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി അംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് കെ. കെ രാഗേഷിന് രോഗം സ്ഥിരീകരിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ കര്‍ഷകസംഘം നേതാവ് കൂടിയായ രാഗേഷ് സജീവമായി രംഗത്തുണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിലും കെ.കെ രാഗേഷ് ഉണ്ടായിരുന്നു. അതേസമയം കോവിഡ് ന്യുമോണിയ ബാധിതനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയില്‍ ക്രമമായ പുരോഗതി കൈവരുന്നതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









