മനോരമ ലേഖകൻAUGUST 22, 2022 12:48 AM IST
കോട്ടയം മെഡിക്കൽ കോളജ് ഭാഗത്തു നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ 2 പേർ കൂടി പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയിൽ കൊച്ചോലിക്കൽ ഗിരീഷ്കുമാർ (ഗുരുജി– 49), തിരുവല്ല ഇരവിപേരൂർ വള്ളംകുളം കാവുമുറി ഭാഗത്ത് പുത്തൻപറമ്പിൽ ഗോപിക വിനീത് (22) എന്നിവരെയാണു ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഗിരീഷ്കുമാറിനെതിരെ കോയിപ്രം, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ അടിപിടിക്കേസുകൾ നിലവിലുണ്ട്കഴിഞ്ഞ വർഷം മാർച്ചിലാണു കേസിനാസ്പദമായ സംഭവം നടന്നത്. 10 പേരടങ്ങുന്ന സംഘമാണു യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികൾക്കു കഞ്ചാവു കൊടുക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കയ്യിൽ നിന്നു പണം വാങ്ങിയ ശേഷം വെറുതേ കടലാസ് പൊതിഞ്ഞുകൊടുത്തു കബളിപ്പിക്കുകയായിരുന്നു. തുടർന്നുണ്ടായ വിരോധമാണു യുവാവിനെ തട്ടിക്കൊണ്ടുപോകാൻ കാരണമായതെന്നു പറയുന്നു. സംഭവത്തിനു ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോയിരുന്നു.തുടർന്നുള്ള അന്വേഷണത്തിൽ വിനീത് രവികുമാർ, അഭിഷേക് പി.നായർ, ഡി.ലിബിൻ (ചിക്കു), സതീഷ്, സജീദ്, രതീഷ്കുമാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








