കോഴിക്കോട് കൂട്ടബലാത്സംഗ കേസില്‍ കസ്റ്റഡിയിലുള്ള നാല് പ്രതികളെയും ചേവായൂരിലെ ലോഡ്ജിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.ലോഡ്ജ് പൊലീസ് അടച്ചുപൂട്ടി. പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം തുടങ്ങി.
ലോഡ്ജിന്റെ ലെഡ്ജര്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ വിദ്യാര്‍ത്ഥിനികളും യുവതികളും വ്യാപകമായി ലോഡ്ജിലേക്ക് എത്തിയതായി കണ്ടെത്തി.
സംശയാസ്പദമാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങളെന്നും പൊലീസ് പറയുന്നു. തെളിവെടുപ്പിനിടെ ബിജെപി പ്രതിഷേധം ഉണ്ടായി.മദ്യവും മയക്കുമരുന്നും നല്കി അര്‍ധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തിയെന്നാണ് യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









