മസ്കത്ത്: കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്തീന് (56) ആണ് മരണപ്പെട്ടത്. സലാല സഅദയിലെ ഖദീജ മസ്ജിദിൽ ഇന്ന് രാവിലെ 10 മണിയോടെ പതിവുപോലെ ളുഹാ നിസ്കാരത്തിന് പോയപ്പോഴാണ് സംഭവം. ഇന്ന് രാവിലെ 10നും 11നും ഇടയിലാണ് മൊയ്തീൻ പള്ളിയിലെത്തിയത്. തൊട്ടുപിന്നാലെ ഇവിടെയെത്തിയ മറ്റൊരാളാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. മൃതദേഹത്തിന് സമീപത്ത് നിന്ന് വലിയ തോക്കും കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ പള്ളിയിലെ പ്രാർത്ഥനകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ച മൊയ്തീൻ എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. മൃതദേഹം സമീപത്തെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.