സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് നൊച്ചാട് എഎല്‍പി സ്കൂളിലെ അധ്യാപകനും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ സി.കെ.അജീഷിനെതിരെയാണ് കേസുകളില്‍ ഉള്‍പ്പെട്ടതിന്‍റെ പേരില്‍ നടപടിയെടുത്തത്. എന്നാല്‍ പൊലീസ് കള്ളക്കേസ് എടുത്തതാണെന്നും സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും അജീഷ് പറഞ്ഞു. നൊച്ചാട് കോണ്‍ഗ്രസ് ഓഫിസിന് നേരെയുണ്ടായ അക്രമണമാണ് കാരണം ആക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവിനെ ഒരുസംഘം മര്‍ദിച്ചു. ഇതു ചോദ്യം ചെയ്യാനെത്തിയതായിരുന്നു സി.കെ.അജീഷ്. കത്തിക്കും എന്ന് പറഞ്ഞത് കലാപാഹ്വാനം ആണെന്നാണ് പൊലീസ് വാദം. കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. 5 ദിവസത്തേയ്ക്ക് ആണ് സസ്പെന്‍ഡ് ചെയ്തത്. എന്നാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അജീഷിന്‍റെ തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









