Thursday, August 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Health

തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

by PressLive TV
August 20, 2026, 8:00 PM
in Health, Kerala, Thiruvananthapuram
5 0
0
തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

Oplus_16908288

തിരുവനന്തപുരം തലസ്ഥാന നഗരിയില്‍ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകള്‍ക്ക് പിന്നില്‍ വൻകിട ഹോട്ടല്‍ റാക്കറ്റുകളാണെന്ന് പോലീസ് പരിശോധനയില്‍ കണ്ടെത്തി.

സാധാരണക്കാരെയും പാവപ്പെട്ട കച്ചവടക്കാരെയും മറയാക്കി വൻകിട ഹോട്ടലുകളാണ് പലയിടങ്ങളിലായി ചെയിൻ മാതൃകയില്‍ ഇത്തരം തട്ടുകടകള്‍ നടത്തിവരുന്നത്. കുറവൻകോണം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് അനധികൃത കടകള്‍ പോലീസ് ഒഴിപ്പിച്ചെങ്കിലും, ചിലയിടങ്ങളില്‍ ഇവ വീണ്ടും തിരിച്ചെത്തുന്നുണ്ട്. ഇതോടെ കൈയേറ്റങ്ങള്‍ക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍

കുറവൻകോണത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കേവലം ഒരാള്‍ക്ക് മാത്രമാണ് കച്ചവടം നടത്താനുള്ള ലൈസൻസ് ഉണ്ടായിരുന്നതെന്ന് വ്യക്തമായി. വാഹനങ്ങളിലും റോഡരികിലും കച്ചവടം നടത്തിയ ഭൂരിഭാഗം പേരും അനധികൃതമായാണ് പ്രവർത്തിച്ചിരുന്നത്. ഇവിടുത്തെ കച്ചവടക്കാരുടെ UPI അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് കോടികളുടെയും ലക്ഷങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ പുറത്തുവന്നത്. ഈ തുക മുഴുവൻ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും വൻകിട ഹോട്ടലുകളുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയത്.

സാധാരണക്കാരുടെ മറവില്‍ വൻകിടക്കാരുടെ കൈയേറ്റംസർക്കാർ ധനസഹായത്തോടെ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സാധാരണക്കാർ നടത്തിയിരുന്ന ഉപജീവനമാർഗ്ഗങ്ങളെ മറയാക്കിയാണ് അടുത്തകാലത്ത് വൻകിട ഹോട്ടലുടമകള്‍ റോഡുകള്‍ കൈയേറിയത്. ഒരു ഗ്രൂപ്പ് തന്നെ ഒരിടത്ത് ഭക്ഷണം പാകം ചെയ്ത് വിവിധ വാഹനങ്ങളിലാക്കി പല സ്ഥലങ്ങളിലെ തട്ടുകടകളില്‍ വില്‍പനയ്‌ക്കെത്തിക്കുകയാണ് ചെയ്യുന്നത്. ഗുണനിലവാര പരിശോധനയോ വിലനിർണയമോ ഇല്ലാതെ, സാധാരണ ഹോട്ടലുകളേക്കാള്‍ ഉയർന്ന വിലയിലാണ് ഇത്തരം തട്ടുകടകളില്‍ ഭക്ഷണം വിറ്റഴിക്കുന്നത്.

വഴുതക്കാട്, പാളയം യൂണിവേഴ്‌സിറ്റി കോളേജിന് മുൻവശം, മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരം, പരുത്തിപ്പാറ, കാര്യവട്ടം ക്യാമ്പസിന് സമീപം തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം ഇത്തരം കടകള്‍ വ്യാപകമാണ്. മുൻപ് പോലീസ് ഒഴിപ്പിച്ചിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ പലരും വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

യാത്രാതടസവും പോലീസ് അനുമതിയും

പ്രവർത്തനസമയം കഴിഞ്ഞാലും ഷാമിയാനകളും കച്ചവട സാമഗ്രികളും നടപ്പാതകളിലും റോഡരികിലും ഉപേക്ഷിച്ചു പോകുന്നത് കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കും വലിയ തടസമാണ് സൃഷ്ടിക്കുന്നത്. നടപ്പാതകളില്‍ തടസമില്ലാതെ സഞ്ചരിക്കാനുള്ള അവകാശം ജനങ്ങളുടെ മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി മുൻനിർത്തി ഇത്തരക്കാരെ ഒഴിപ്പിക്കാൻ പോലീസിന് പൂർണ അധികാരമുണ്ട്. ഇനിമുതല്‍ റോഡരികില്‍ തട്ടുകടകള്‍ തുടങ്ങണമെങ്കില്‍ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ മുൻകൂർ അനുമതി നിർബന്ധമാക്കും. ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അനുമതി നല്‍കൂ.

പല തട്ടുകടകളും നടത്തുന്നതിന് പിന്നില്‍ വൻകിടക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. നിയമപരമായി കച്ചവടം നടത്താൻ സാധിക്കുന്ന ഫുഡ് സ്ട്രീറ്റുകള്‍ കോർപ്പറേഷൻ ഉടൻ നിർണയിക്കും. അനധികൃത കടകള്‍ ഒഴിപ്പിക്കുന്നത് തുടരും- മേയർ വി വി രാജേഷ് പറഞ്ഞു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; ചെലവ് കേരളം വഹിക്കുമെന്ന് വി.ഡി. സതീശൻ, ‘അനുവദിക്കില്ല’ എന്ന് വിജയ്.
Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; ചെലവ് കേരളം വഹിക്കുമെന്ന് വി.ഡി. സതീശൻ, ‘അനുവദിക്കില്ല’ എന്ന് വിജയ്.

August 20, 2026
കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും
Kannur

കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

August 20, 2026
ചന്ദ്രനിൽ സ്ഥിരതാമസത്തിന് നാസയുടെ ഒരുക്കം; ചരിത്രദൗത്യത്തിൽ ഇന്ത്യയും പങ്കാളിയാകും!
Kerala

ചന്ദ്രനിൽ സ്ഥിരതാമസത്തിന് നാസയുടെ ഒരുക്കം; ചരിത്രദൗത്യത്തിൽ ഇന്ത്യയും പങ്കാളിയാകും!

August 19, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

August 20, 2026
സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

August 20, 2026
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; ചെലവ് കേരളം വഹിക്കുമെന്ന് വി.ഡി. സതീശൻ, ‘അനുവദിക്കില്ല’ എന്ന് വിജയ്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; ചെലവ് കേരളം വഹിക്കുമെന്ന് വി.ഡി. സതീശൻ, ‘അനുവദിക്കില്ല’ എന്ന് വിജയ്.

August 20, 2026
കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

August 20, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Crime news
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

August 20, 2026
സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

August 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.