കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്ത 10-12 ദിവസങ്ങളില്‍ ഇനിയും കേസുകള്‍ ഉയരുമെന്നും ഇതില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്.അതെ സമയം കേസുകള്‍ കുത്തനെ ഉയര്‍ന്ന് പിന്നീട് താഴുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.
വകഭേദത്തില്‍ വരുന്ന ചില ലക്ഷണങ്ങളെ കുറിച്ച് മനസിലാക്കൂ പുതിയ ചില ലക്ഷണങ്ങള്‍…
സാധാരണഗതിയില്‍ നമുക്കറിയാം, ചുമ, തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ്, തുമ്മല്‍, തലവേദന, ശബ്ദം അടയുന്ന അവസ്ഥ, ശരീരവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ – ചില രോഗികളില്‍ ശ്വാസതടസം എന്നിവയെല്ലാമാണ് കൊവിഡിന്റേതായി വരുന്ന ലക്ഷണങ്ങള്‍. ഇതില്‍ നിന്ന് വലിയ രീതിയില്‍ മാറ്റമൊന്നും ഇപ്പോഴും വന്നിട്ടില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ നിലവില്‍ കൂടിനില്‍ക്കുന്നതായാണ് ‘ZOE ഹെല്‍ത്ത് സ്റ്റഡി’ ചൂണ്ടിക്കാട്ടുന്നത്.
ശ്വാസതടസം ഛര്‍ദ്ദിയോ ഓക്കാനമോ, വയറിളക്കം, തൊലിപ്പുറത്ത് നിറവ്യത്യാസം- തടിപ്പ്- ചൊറിച്ചില്‍- കുരുക്കള്‍, കാല്‍വിരലുകളിലോ കൈവിരലുകളിലോ ചെറിയ നീര്, ചിന്തകള്‍ ബാധിക്കപ്പെടുന്ന അവസ്ഥ- കാര്യങ്ങളില്‍ അവ്യക്തത കണ്ണ് വേദന- കണ്ണില്‍ കലക്കം, പ്രകാശത്തിലേക്ക് നോക്കാൻ സാധിക്കാത്ത അവസ്ഥ, കണ്ണില്‍ ചൊറിച്ചില്‍, ചെങ്കണ്ണ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് പുതിയ വകഭേദത്തില്‍ കൂടുതലായി കാണുന്നതെന്ന് ‘ZOE ഹെല്‍ത്ത് സ്റ്റഡി’ വ്യക്തമാക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








