കൊച്ചി: വെണ്ണലയിലെ കൂട്ട ആത്മഹത്യയുടെ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. വെണ്ണല ശ്രീകല റോഡില്‍ താമസിക്കുന്ന ഗിരിജ, മകള്‍ രജിത, രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവരുടെ മരണമാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയത്. വീട്ടില്‍ വന്ന് പരിശോധിച്ചപ്പോള്‍ മൂന്നുപേരെയും മരിച്ചനിലയിലാണ് കണ്ടതെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു. ‘ഒരു സുഹൃത്താണ് വിളിച്ച് വിവരം പറഞ്ഞത്. ആ സമയത്ത് കുട്ടികള്‍ വീടിന്റെ പുറത്തായിരുന്നു. അകത്തുകയറി നോക്കിയപ്പോള്‍ മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടുപേര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മുകള്‍നിലയിലെ മുറിയിലാണ് കിടന്നിരുന്നത്. വീട്ടിലെ മുറികളെല്ലാം തുറന്നിട്ടനിലയിലായിരുന്നു’അദ്ദേഹം പറഞ്ഞു. കുടുംബത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി അറിയില്ലെന്ന് പ്രദേശവാസിയായ മറ്റൊരാളും പറഞ്ഞു നാട്ടുകാരുമായി നല്ലരീതിയില്‍ പെരുമാറിയിരുന്ന കുടുംബമായിരുന്നു. രാവിലെയാണ് വെണ്ണലയിലെ വീട്ടില്‍ മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ആത്മഹത്യാക്കുറിപ്പും വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. വീട് വെച്ചതുമായി ബന്ധപ്പെട്ടും ഫ്‌ളോല്‍ മില്‍ ബിസിനസുമായി ബന്ധപ്പെട്ടും ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് കുറിപ്പില്‍ പറയുന്നതായാണ് സൂചന. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






