മുക്കം: മണാശ്ശേരി എം.എ.എം.ഒ. കോളേജ് എന്‍.എസ്.എസ്. ന്റെ വിവിധ കമ്മിറ്റി അംഗങ്ങള്‍ക്കായി എഫക്ടീവ് പബ്ലിക്ക് സ്പീക്കിഗ് ട്രെയിനിംഗ് സംഘടിപ്പിച്ചു. ലോക യുവജന നൈപുണ്യ ദിനത്തോട് അനുബന്ധിച്ച് ‘ബി എ കോണ്‍ഫിഡന്റ് സ്പീക്കര്‍’ എന്ന വിഷയത്തില്‍ ജെ.സി.ഐ. സോണ്‍ ട്രെയിനര്‍ ഷാഹിദ് എളേറ്റില്‍ ട്രെയിനിംഗ് നടത്തി.
പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. റിയാസ് കെ. യും അമൃത പി. യും സംസാരിച്ചു. എന്‍.എസ്.എസ്. സെക്രട്ടറിമാരായ അജ്മല്‍, ഷിയാസ്, അനുശ്രീ എസ്., ഇത്തു ഇന്‍ഷ, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ അജസ്, ഹിന ഫെബിന്‍, ട്രഷറര്‍ മര്‍ഷൂദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
തുടര്‍ന്നു വരുന്ന പ്രോഗ്രാമുകളില്‍ മറ്റു എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ക്ക് പരിപാടിയില്‍ പങ്കെടുത്തവരുടെ നേതൃത്വത്തില്‍ ട്രെയിനിഗ് നല്‍കുമെന്ന് ചടങ്ങില്‍ തീരുമാനമെടുത്തു.ചടങ്ങിന് എന്‍.എസ്.എസ്. സെക്രട്ടറി ഇത്തു ഇന്ഷാ സ്വാഗതവും, കമ്മിറ്റി മെമ്പര്‍ ഷാദില്‍ നന്ദിയും പറഞ്ഞു.ചടങ്ങിന് എന്‍.എസ്.എസ്. സെക്രട്ടറി ഇത്തു ഇന്ഷാ സ്വാഗതവും, കമ്മിറ്റി മെമ്പര്‍ ഷാദില്‍ നന്ദിയും പറഞ്ഞു.
ചടങ്ങിന് എന്‍.എസ്.എസ്. സെക്രട്ടറി ഇത്തു ഇന്ഷാ സ്വാഗതവും, കമ്മിറ്റി മെമ്പര്‍ ഷാദില്‍ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








